കണ്ണൂർ : സംസ്ഥാനത്ത് യുവാവിന് നേരെ പോലീസിന്റെ കയ്യേറ്റം. കണ്ണൂർ പടികുന്നിലാണ് സംഭവം. പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന്റെ പേരിലായിരുന്നു കയ്യേറ്റം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എസ് .ഐ രാഘവൻ യുവാവിന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്നതും നെഞ്ചിൽ കൈവെച്ച് തള്ളുന്നതും വീഡിയോയിൽ കാണാം.
അടുത്തിടെ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പിയുമായുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.
Post Your Comments