Latest NewsKeralaIndia

സന്നിധാനത്തും മാധ്യമങ്ങൾക്ക് വിലക്ക്: ചാനൽ സംഘത്തെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു

പത്തനംതിട്ട: സന്നിധാനത്ത് കടുത്ത മാധ്യമ വിലക്ക്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി മാധ്യമ സംഘത്തെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഈ നടപടി. ഇത്തവണയും കടുത്ത പോലീസ് സംരക്ഷണമാണ് ശബരിമലയിൽ ഉള്ളത്. അതിനിടെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ തീ​ര്‍​ഥാ​ട​ക​രെ നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ പ​മ്പ​യി​ലേ​ക്കു പോ​കാ​ന്‍ അ​നു​വ​ദി​ക്കും. ന​ട തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ന്‍റെ വി​ധി​ക്ക് ശേ​ഷം ര​ണ്ടു​ത​വ​ണ ശ​ബ​രി​മ​ല ന​ട തു​റ​ന്ന​പ്പോ​ഴും കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു​പോ​യി​രു​ന്നു. ഇ​ത് ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​ണ് പോ​ലീ​സ് ഒ​രു​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button