KeralaLatest NewsIndia

തൃപ്തി ദേശായിയോ? അവര്‍ ആരാണ് ? ചോദ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

'ആരാണ് അവര്‍. അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചീനോ'

തിരുവനന്തപുരം: തൃപ്തി ദേശായി ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് തമാശ രൂപേണ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാണ് അവര്‍ എന്ന ചോദ്യത്തിന് തൃപ്തി ദേശായി എന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ ‘ആരാണ് അവര്‍. അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചീനോ’ എന്നായിരുന്നു പിണറായിയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള ചോദ്യം.നിങ്ങളല്ലേ അതൊക്കെ അന്വേഷിക്കേണ്ടത് അന്വേഷിക്കൂ.. എന്ന് കൂടി മാധ്യമപ്രവര്‍ത്തകരോട് പിണറായി പറഞ്ഞു.

‘സിഎമ്മിനോട് സംരക്ഷണം ആവശ്യപ്പെട്ട് കത്തയച്ചു എന്നാണ് അവര്‍ പറയുന്നത്’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊക്കെ സാധാരണ നിലയ്ക്ക് ആവശ്യമായ നടപടിയെടുക്കുമല്ലോ എന്നായിരുന്നു പിണറായിയുടെ മറുപടി.ശബരിമല ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ആരാധനാലയമാണെന്നും അവിടെ സംഘര്‍ഷമുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന തങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരിനും പോലീസിനുമാണെന്ന് തൃപ്തി ദേശായി പറഞ്ഞതായി വാർത്തയുണ്ടായിരുന്നു.

സര്‍ക്കാര്‍ സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തുമെന്നും അവര്‍ പറഞ്ഞു.ശനിയാഴ്ച ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായി സര്‍ക്കാരിനോട് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു തൃപ്തി ദേശായിയുടെ ആവശ്യം. വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ തുടര്‍ന്ന് സഞ്ചരിക്കാന്‍ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാര്‍ വിളിച്ചാല്‍ വഴിയില്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ട്. അതുകൊണ്ട് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ഒരു കാര്‍ നല്‍കണം.

അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് താമസിക്കാന്‍ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണമെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നാണ് തൃപ്തി ദേശായി പറഞ്ഞത്. ഏഴ് സ്ത്രീകള്‍ വരുന്നത് കൊണ്ടാണ് പ്രത്യേക സുരക്ഷ ചോദിച്ചതെന്നും തൃപ്തി ദേശായി പറഞ്ഞു. അതേസമയം, ശബരിമലയിലെത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പോലീസ് പറഞ്ഞിരുന്നു. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button