Latest NewsInternational

റോഹിങ്ക്യന്‍ പ്രശ്നം: സൂചിയുടെ ഭാഗത്ത് നിന്ന് ഇടപെടലില്ല , പുരസ്‌കാരം അസാധുവാക്കി

ലണ്ടന്‍:  മ്യാന്‍മര്‍ പ്രസിഡന്റ് ഓങ് സാന്‍ സൂചിക്ക് അവരുടെ പുരസ്കാരം നഷ്ടമായി. ‘അംബാസിഡര്‍ ഓഫ് കണ്‍സൈന്‍സ്’ എന്ന പുരസ്കാരമാണ് ആംനസ്റ്റി പിന്‍വലിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് മേല്‍പ്പറഞ്ഞത്. കടുത്ത ജീവിത പ്രശ്നം നേരിടുകയാണ് മ്യാന്‍മറിലെ രോഹിങ്ക്യകള്‍.

എന്നാല്‍ ഇവരുടെ ക്ഷേമത്തിനായി പ്രസിഡന്‍റെന്ന നിലയില്‍ സൂചിയുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഇതുവരെ നടത്താത്തത് കൊണ്ടാണ് പുരസ്കാരം തിരിച്ചെടുക്കുന്നതെന്നും ആംനസ്റ്റി സംഘടന അറിയിച്ചു.

നിങ്ങള്‍ ഇനി പ്രതീക്ഷയുടെയോ ധൈര്യത്തിന്റെയോ പ്രതീകമാകുമെന്നോ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നോ കരുതുന്നില്ല എന്നത് വേദനാജനകമുണര്‍ത്തുന്നു എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചീഫ് കുമി നായിഡോ പറ‍ഞ്ഞത്. പുരസ്കാരം അസാധുവാക്കുന്നതില്‍ വിഷമമുണ്ടെന്നും അവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button