Latest NewsIndia

പതിനാലുകാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ മൊബൈല്‍ ഫോണ്‍

നാഗ്പൂര്‍: പതിനാലുകാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ മൊബൈല്‍ ഫോണ്‍. വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നു മരിച്ച കുട്ടി. . ഗെയിം കളിക്കുന്നത് വര്‍ദ്ധിച്ചതോടെ അമ്മ മൊബൈല്‍ഫോണ്‍ പിടിച്ചു വാങ്ങിയതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. മഹാരാഷ്ടയിലെ നാഗ്പൂരിലാണ് സംഭവം. അമ്മയും ചേച്ചിയും വീട്ടില്‍ ഇല്ലാത്ത സമയത്ത് വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. വീഡിയോ ഗെയിമുകള്‍ക്ക് അടിമയായ കുട്ടി മൊബൈല്‍ ഫോണ്‍ കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

വിദ്യാര്‍ത്ഥിയായ ക്രിഷ് സുനില്‍ ലുനാവട്ട് (14) മാസങ്ങളായി മെബൈലിലെ ഗെയിമുകള്‍ക്ക് അടിമയായിരുന്നു. അമ്മയും ചേച്ചിയും വീട്ടില്‍ ഇല്ലാത്ത സമയത്തൊക്കെ സ്‌കൂളില്‍ പോകാതെ മണിക്കൂറുകളോളം ഗെയിമുകളില്‍ മുഴുകിയിരിക്കുമായിരുന്നു. ഒരു കൊല്ലമായി സ്‌കൂളില്‍ പോയിരുന്നില്ല. ഈയിടെ പുതിയ പ്ലേസ്റ്റേഷന്‍ വാങ്ങിത്തരാന്‍ കുട്ടി അമ്മയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം അമ്മ മുംബയിലേക്ക് പോകുന്നതിനിടെ കുട്ടിയുടെ കൈയില്‍ നിന്നും മൊബൈല്‍ഫോണ്‍ വാങ്ങിവച്ചിരുന്നു. മൊബൈല്‍ ഫോണ്‍ നല്‍കാന്‍ വിസമ്മതിച്ച മകനില്‍ നിന്നും അമ്മ നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങുകയാണ് ചെയ്തത്. ഇതിന്റ മനോവിഷമത്താലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരിയാണ് മൃതദേഹം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button