ബോളിവുഡില്‍ ലിംഗസമത്വത്തിന്റെ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഇതിനിടെ നടന്‍മാരാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നതെന്ന അഭ്യൂഹത്തിന് ബോളിവുഡിലെ പ്രതിഫലത്തിന്റെ രഹസ്യം തുറന്നുപറയുകയാണിവിടെ.
വിഷയത്തില്‍ തന്റെ നിലപാടും അനുഭവവും വ്യക്തമാക്കി നടന്‍ അഭിഷേക് ബച്ചന്‍. ഭാര്യയും നടിയുമായ ഐശ്വര്യ റായുമായി തന്നെ താരതമ്യപ്പെടുത്തിയാണ് അഭിഷേക് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘എന്റെ ഭാര്യയ്ക്കൊപ്പം ഞാന്‍ ഒന്‍പതു സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ എട്ടു സിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം’ എന്ന് അഭിഷേക് തുറന്നു പറയുന്നു.
പിക്കു എന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ദീപിക പദുക്കോണിനായിരുന്നു. അമിതാഭ് ബച്ചന്‍, ഇര്‍ഫാന്‍ ഖാന്‍, ദീപിക എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമിതാഭ് ബച്ചനേക്കാള്‍ പ്രതിഫലം വാങ്ങിയായിരുന്നു ദീപിക ചിത്രം ചെയ്തത്.
‘ഇതൊരു ബിസിനസ്സ് ആണ്. നിങ്ങള്‍ വിലപിടിച്ച ഒരു അഭിനേതാവ് ആണെങ്കില്‍ അതിനനുസരിച്ചുള്ള വേതനം ലഭിക്കും. പുതിയൊരു നടി വന്നു അടുത്ത സിനിമയില്‍ തന്നെ ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം വേണമെന്ന് പറയാന്‍ കഴിയുമോ?’.അഭിഷേക് ചോദിക്കുന്നു.
Post Your Comments