
ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേ ശ്രീധരന്‍ പിള്ളക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍. പ്രസംഗത്തെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷമുണ്ടായെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാനാണ് ആഹ്വാനം നടത്തിയത്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയും ഭീതിയും പരത്തി. എന്‍ഡിഎയുടെ രഥയാത്ര കലാപമുണ്ടാക്കാനാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
https://youtu.be/rLBcRITK65g
Post Your Comments