Food & Cookery

ബ്രേക്ക്ഫാസ്റ്റിനൊരുക്കാം മലബാര്‍ സ്‌പെഷ്യല്‍ ചട്ടിപ്പത്തിരി

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും മലബാര്‍ സ്‌പെഷ്യല്‍ ചട്ടിപ്പത്തിരി. ബോട്ടലുകളില്‍ നിന്നും നമ്മള്‍ പലപ്പോഴും ചട്ടിപ്പത്തിരി കഴിക്കാറുണ്ടെങ്കിലും അത് വീട്ടില്‍ തയാറാക്കാന്‍ ഒട്ടുമിക്കപേര്‍ക്കും അറിയില്ല. എന്നാല്‍ വളരെ എളുപ്പം വീട്ടില്‍ തയാറാക്കാവുന്ന ഒരു വിഭവമാണ് ചട്ടിപ്പത്തിരി. കുറഞ്ഞ സമയംകൊണ്ട് ചട്ടിപ്പത്തിരി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മൈദ രണ്ട് കപ്പ്

മുട്ട 13 എണ്ണം

ഉപ്പ് പാകത്തിന്

കശുവണ്ടി 100 ഗ്രാം

കിസ്മിസ് 100 ഗ്രാം

കസ്‌കസ് 25 ഗ്രാം

പഞ്ചസാര ഒരു കപ്പ്

ഏലയ്ക്ക പൊടിച്ചത് ഒരു നുള്ള്

നെയ്യ് 200 ഗ്രാം

ചുവന്നുള്ളി നാല് എണ്ണം

മസാലയ്ക്കുള്ള കൂട്ട്

ചിക്കന്‍ അര കിലോ

ഉപ്പ് പാകത്തിന്

മുളകുപൊടി, മഞ്ഞള്‍പ്പൊടി രണ്ടുനുള്ള് വീതം

സവാള (നീളത്തില്‍ അരിഞ്ഞത്) ആറ് എണ്ണം

ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത് രണ്ട് വലിയ സ്പൂണ്‍ വീതം

മുളകുപൊടി ഒരു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍

ഗരം മസാല ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ പന്ത്രണ്ടാമത്തെ ചേരുവ പുരട്ടി അല്‍പസമയം വച്ച ശേഷം നന്നായി വറുത്തെടുക്കുക. വറുത്ത ചിക്കന്‍ ചെറിയ കഷ്ണങ്ങളായി പിച്ചിക്കീറിയെടുക്കുക. എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. സവാള ചുവന്നു തുടങ്ങുമ്പോള്‍ പതിനാലാമത്തെ ചേരുവ വഴറ്റുക. ഇതിലേക്ക് പിച്ചിക്കീറി വച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി മൊരിച്ചു മാറ്റി വയ്ക്കുക. ഇനി മൈദ, ഒരു മുട്ട, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കലക്കി ദോശമാവ് പരുവത്തിലാക്കുക. തവ ചൂടാക്കി മാവ് കോരിയൊഴിച്ച് കനം കുറച്ചു പരത്തി, പത്തോ പന്ത്രണ്ടോ ദോശ തയ്യാറാക്കുക. ഇതാണ് ഓട്ടട. ബാക്കി 12 മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തടിക്കുക.

നെയ്യ് ചൂടാക്കി ചുവന്നുള്ളി മൂപ്പിക്കുക. ഇത് ആറിയ ശേഷം മുട്ടക്കൂട്ടിലേക്ക് ചേര്‍ത്ത് അടിക്കുക. നോണ്‍സ്റ്റിക്കിന്റെ ബിരിയാണി ചെമ്പ് എടുത്ത് (അടുപ്പില്‍ വയ്ക്കരുത്) അതില്‍ ആദ്യം ഒരു ഓട്ടട വയ്ക്കുക. അതിന് മീതെ മുട്ടക്കൂട്ട് ഒരു തവി ഒഴിച്ചു മെല്ലെ പരത്തുക. ഇതിനു മീതെ തയ്യാറാക്കിയ മസാല അല്‍പം വിതറുക. അടുത്ത നിരയില്‍ കശുവണ്ടി, കിസ്മിസ്, കസ്‌കസ് എന്നിവ വിതറുക. ഇങ്ങനെ ഓട്ടട തീരും വരെ പല തട്ടുകളായി വയ്ക്കുക. ഏറ്റവും മീതെ കശുവണ്ടിയും കിസ്മിസ്, കസ്‌കസ് എന്നിവ ധാരാളം വരണം. ഇങ്ങനെ നിറച്ച നോണ്‍സ്റ്റിക് പാന്‍ അടച്ച് അടുപ്പത്തുവച്ച് ചെറു തീയില്‍ മുക്കാല്‍ മണിക്കൂര്‍ വേവിക്കണം. വെന്തശേഷം പാന്‍ തുറന്ന് ചട്ടിപ്പത്തിരി തിരിച്ചിട്ട് രണ്ടു മിനിറ്റ് വേവിക്കുക. മുകള്‍ വശവും ചുവന്നു വരാനാണിത്. ചട്ടിപ്പത്തിരി തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button