റിയാദ് : സൗദിയിൽ എണ്ണ ഉത്പാദനം പരിമിതപ്പെടുത്തുന്നു.ഇതോടെ എണ്ണ വില വർധിക്കുമെന്ന ആശങ്കയിലാണ് മറ്റുരാജ്യങ്ങൾ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ബാരല്‍ മാത്രമായി ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് എണ്ണയുത്പാദക രാജ്യങ്ങളോട് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ആവശ്യപ്പെട്ടു. വിപണിയിലെ സന്തുലനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.
കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തില്‍ 2019 ല്‍ വിതരണം വെട്ടികുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപ്പിടിച്ചാണ് സൗദി ഊര്‍ജ മന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനം.
Post Your Comments