Latest NewsIndia

പെരുമാറ്റദൂഷ്യ ആരോപണം; ഫ്‌ലിപ്പ്കാര്‍ട്ട് സി.ഇ.ഒ രാജിവെച്ചു

പെരുമാറ്റദൂഷ്യ ആരോപണത്തെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ഗ്രൂപ്പ് സി.ഇ.ഒ ബിന്നി ബന്‍സാല്‍ രാജിവച്ചു. ബിന്നി ബന്‍സാലിനെ കുറിച്ച് മുന്‍പേ ഉയര്‍ന്നിരുന്ന സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്ന് ഇത് സംബന്ധിച്ച് വാള്‍മാര്‍ട്ട് കമ്പനി നടത്തിയ സ്വതന്ത്രമായ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നായിരുന്നു ഇദ്ദേഹം രാജിവെച്ചത്. ബിന്നി ബെന്‍സാലിന്റെ രാജി കമ്പനി സ്വീകരിച്ചു. ഇനി കല്യാണ്‍ കൃഷ്ണമൂര്‍ത്തി ഫ്‌ലിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ പുതിയ സി.ഇ.ഒ ആകും.

ഇന്ത്യന്‍ വംശജനായ ബിന്നി ബന്‍സാല്‍ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ്. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ബിന്നി ആദ്യം നിഷേധിച്ചിരുന്നു. എങ്കിലും സമഗ്ര അന്വേഷണത്തിന് വാള്‍മാര്‍ട്ട് ഉത്തരവിടുകയായിരുന്നു. ‘ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചുവെങ്കിലും അന്വേഷണം സമഗ്രമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു’ വാള്‍മാര്‍ട്ട് പറഞ്ഞു.

വാള്‍മാര്‍ട്ട് കമ്പനിയുടെ കീഴിലുള്ള മിന്ത്രയും ജബോംഗും ഇനി മുതല്‍ പുതിയതായി നിയമിതനാകുന്ന സി.ഇ.ഒ കൃഷ്ണമൂര്‍ത്തി കീഴില്‍ ആയിരിക്കുമെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. എന്നാല്‍ മിന്ത്ര, ജബോംഗ് എന്നിവയുടെ സി.ഇ.ഒ ആയി അനന്ത നാരായണന്‍ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button