Latest NewsDevotional

ക്ഷേത്രങ്ങളിൽ തൊഴുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ക്ഷേത്രങ്ങളിൽ തൊഴുന്നതിന് ചില രീതികളുണ്ട്. അവ നിർബന്ധമായും പാലിക്കേണ്ടത് അത്യാവശ്യമാണ്. നടയ്ക്കു നേരെ നിന്നു തൊഴരുതെന്നാണ് അതിൽ പ്രധാനമായ കാര്യം. നടയ്ക്കു നേരെ നില്‍ക്കാതെ ഇരുവശങ്ങളിലേക്കും മാറി ഏകദേശം 30 ഡിഗ്രി ചരിഞ്ഞു നിന്ന് തൊഴുന്നതാണ് ഉത്തമം. സര്‍പ്പാകൃതിയിലാണ് ബിംബത്തില്‍ കുടികൊള്ളുന്ന ദേവചൈതന്യം ഭക്തരിലേക്ക് എത്തുന്നതെന്നാണ് പറയപ്പെടുന്നത്. ഈ സമയത്തു കൈകാലുകള്‍ ചേര്‍ത്ത് ഇരുകൈകളും താമരമൊട്ടുകള്‍ പോലെ പിടിച്ചു പ്രാര്‍ഥിക്കണം.

വിരലുകള്‍ പരസ്‌പരം സ്പർശിക്കുന്നതിലൂടെ തലച്ചോറിലെ പ്രാണോർജം ശരീരമാസകലം വ്യാപിക്കും. ചെറുവിരൽ‌ വഴി പഞ്ചഭൂതങ്ങളിലെ പൃഥ്വിശക്തിയും മോതിരവിരല്‍ വഴി ജലാശക്തിയും നടുവിരൽ വഴി അഗ്നിശക്തിയും ചൂണ്ടുവിരൽ വഴി വായുശക്തിയും പെരുവിരൽ വഴി ആകാശശക്തിയും സൃഷ്ടിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button