ഐസ്വാള്‍: മിസോറാം തെരഞ്ഞെടുപ്പ് ഇത്തവണ കാണാന്‍ പോകുന്നത് ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് എതിരെയുള്ള സ്ത്രീകളുടെ പോരാട്ടമാണ്. ഒന്‍പത് വനിതകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സോറം പീപ്പിള്‍സ് മൂവ്മെന്റ് രണ്ട് വനിതകളെ മത്സരിപ്പിക്കുന്നുണ്ട്. സ്ത്രീകളാണ് മിസോറാമില്‍ ഭൂരിപക്ഷം. പക്ഷെ സംസ്ഥാനത്ത് ഇതുവരെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് നാല് വനിതകള്‍ മാത്രമാണ്.
ബിജെപിയുടെ പട്ടികയിലുള്ളത് ആറ് വനിതകള്‍. കോണ്‍ഗ്രസ് ലിംഗവിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി വിട്ടെത്തിയ ജൂഡിയാണ് ബിജെപി പട്ടികയിലെ താരം. സ്ത്രീകള്‍ക്ക് പൊതുവേ രാഷ്ട്രീയത്തോട് വിമുഖതയാണെന്നാണ് രാഷ്ട്രീയപാര്‍ട്ടികളുടെ വാദം. പാര്‍ട്ടി നോക്കാതെ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനാണ് സ്ത്രീ സംഘടനകളുടെ ആഹ്വാനം.
2013ല്‍ മത്സരിച്ചത് ആറ് വനിതകള്‍. ഒരാള്‍ക്ക് പോലും ജയിക്കാനായില്ല. നാല് പേര്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായി. ചരിത്രം തിരുത്തിയത് 2014ലെ ഉപതെരഞ്ഞെടുപ്പ്. അന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വന്‍ലാലാംപുയ് ച്വാങ്ക്തു തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് മന്ത്രിയാവുകയും ചെയ്തു. ഇത്തവണയും കോണ്‍ഗ്രസ് പട്ടികയിലെ ഏക വനിതയാണ് ച്വാങ്ക്തു.
Post Your Comments