ഫറൂഖാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നപരാതിയിൽ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍ ബുധനാഴ്ച്ചയാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
വ്യാജ ഡോക്ടറായ വിനോദ് കുഷ്‌വഹ് കാജുരിയ നാഗ്‌ലയിലുള്ള യുവതിയുടെ വീട്ടിലെത്തി പെൺകുട്ടിയെ കൂട്ടികൊണ്ട് ക്ലിനിക്കിലേക്ക് പോയശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇയാള്‍ പീഡിപ്പിക്കുന്നത് തുടര്‍ന്നുവെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.
പെൺകുട്ടിയെ വൈദ്യ പരിശോധന നടത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പുറത്തായതോടെ ഡോക്ടർ ഒളിവിൽ പോയി. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments