പൂജാ കര്‍മങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിശുദ്ധി നിറഞ്ഞ സസ്യമാണ് തുളസി. നെഗറ്റീവ് ശക്തികളെ അകററി നിര്‍ത്തുന്നതിനും തുളസി വീട്ടില്‍ വയ്ക്കുന്നത് നല്ലതാണ്. പ്രേത, പിശാചുക്കളെ അകറ്റാന്‍ ഇതിന് കഴിയുമെന്നാണ് കരുതുന്നത്. ചന്ദ്രഗ്രഹണമുള്ള ദിവസങ്ങളിലും ഞായറാഴ്ചകളിലും സന്ധ്യാസമയം കഴിഞ്ഞും തുളസിയില നുള്ളരുതെന്നാണ് വിശ്വാസം.
ഇത് കൂടാതെ തുളസിയ്ക്ക് ചില ആയുർവേദ ഗുണങ്ങളുമുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണിത്. രക്ത ശുദ്ധീകരണത്തിനും തുളസി നല്ലതാണ്. ചർമ്മത്തിനും മുടിയ്ക്കും തുളസി ആരോഗ്യകരമാണ് . പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ദിവസവും ഒരു തുളസിയില കടിച്ചു തിന്നുന്നത് നല്ലതാണ്.
Post Your Comments