കണ്ണവം: 22 കുട്ടികളെ പീഡനത്തിനിരയാക്കിയ രണ്ട് അദ്ധ്യാപകര്‍ അറസ്റ്റില്‍. മദ്രസയില്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പടെ 22 കുട്ടികളെ പീഡനത്തിനിരയാക്കിയ വയനാട് കെല്ലൂര്‍ നാലാം മൈലിലെ ടി. അബ്ദുള്‍ നാസര്‍ മൗലവി (48), കോഴിക്കോട് കൊടുവള്ളി കൊടുവന്‍മൂഴിയിലെ കെ.കെ അബ്ദുറഹ്മാന്‍ മൗലവി (44) എന്നിവരെയാണ് കണ്ണവം പൊലീസ് ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ ചൈല്‍ഡ് ലൈനിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് മദ്രസ അദ്ധ്യാപകര്‍ക്കെതിരെ കേസെടുത്തത്.
Post Your Comments