Latest NewsKeralaIndia

വീണ്ടും എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം: ഇത്തവണ കൊട്ടാരക്കരയിൽ

കരയോഗമന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരം അക്രമികള്‍ പിഴുതുമാറ്റുകയും കൊടി നശിപ്പിക്കുകയും ചെയ്തു .

കൊട്ടാരക്കരയിലെ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം . പൊലിക്കോട് ശ്രീമഹാദേവര്‍ വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത് .വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം . കരയോഗമന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരം അക്രമികള്‍ പിഴുതുമാറ്റുകയും കൊടി നശിപ്പിക്കുകയും ചെയ്തു . രാവിലെ നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് എന്‍.എസ്.എസ് ഭാരവാഹികളെ അറിയിക്കുകയായിരുന്നു .

തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു .ശനിയാഴ്‌ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. വെള്ളിയാഴ്‌ച രാത്രി വൈകിയും ഇവിടെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇവര്‍ മന്ദിരത്തില്‍ നിന്നും മടങ്ങിയ ശേഷമാണ് അ‌ജ്ഞാത സംഘത്തിന്റെ ആക്രമണം അരങ്ങേറിയത്. കഴിഞ്ഞദിവസം പരവൂരും സമാനമായ രീതിയില്‍ കരയോഗമന്ദിരത്തിനു നേരെ ആക്രമണമുണ്ടായിരുന്നു.

ശബരിമല യുവതി പ്രവേശനത്തിനെതിരെ എൻഎസ്എസ് പരസ്യമായി നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.ഒരാഴ്‌ചയ്‌ക്കിടെ കൊല്ലം ജില്ലയില്‍ രണ്ടാമത്തെ തവണയാണ് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ കൊല്ലം പരവൂരിലെ എന്‍.എസ്.എസ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു.

സംഭവത്തില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്‌ദ്ധരുടെ സഹായത്തോടെ പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button