ബാങ്കോക്ക്: എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എച്ച്‌ഐവി ബാധിതനായ സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തായ്ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസാണ് അറസ്റ്റിലായത്. എഴുപതിലേറെ കൗമാരക്കാരെ ഇയാള്‍ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഇയാളെ പോലീസ് പിടികൂടിയത്. 18 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.
13നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ വലയിലാക്കിരുന്നത്. ഇതിനായി ഒട്ടേറെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ബ്ലൂഡും ഉപയോഗിച്ചിരുന്നു. കുട്ടികളുായി സൗഹൃദം സ്ഥാപിച്ചെടുത്ത ശേഷം ചാറ്റിങിലൂടെ നഗ്‌നചിത്രങ്ങള്‍ കൈമാറുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. ചിത്രങ്ങള്‍ക്കാട്ടി ഭീഷണിപ്പെടുത്തിയാണ് മിക്ക കുട്ടികളേയും പീഡനത്തിനിരയാക്കിയത്. സൈനിക ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയായ കുട്ടികളില്‍ ചിലര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഖോന്‍കെയ്ന്‍ പ്രവിശ്യയില്‍ താമസിക്കുന്ന പ്രതിയെ പോലീസ് ഇയാളുടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ പോലീസ് ഇവിടെ നിന്ന് ചില മരുന്നുകള്‍ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവ എച്ച്.ഐ.വി രോഗികള്‍ കഴിക്കുന്ന മരുന്നുകളാണിതെന്നും പ്രതി എച്ച്‌ഐവി രോഗിയാണെന്നും സ്ഥിരീകരിച്ചത്. അതേസമയം പ്രതിയില്‍ നിന്ന്
കുട്ടികളിലേക്ക് എച്ച്.ഐ.വി ബാധ പകര്‍ന്നിട്ടുണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments