തിരുവനതപുരം ; നെയ്യാറ്റിൻകരയിൽ സനൽ കുമാറിന്റെ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് പോലീസ്. ഡിജിപി ലോക്നാഥ് ബെഹ്‌റ മുഖ്യമന്ത്രിക്ക് ശുപാർശ നൽകി. സനല്‍ കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്‍റെ അപേക്ഷയെ തുടർന്നാണ് ഡിജിപിയുടെ നടപടി.
അതേസമയം ഇന്നലെ സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും സനലിന്‍റെ ഭാര്യ വിജി വൈകിയാൽ സെക്രട്ടറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ സഹോദരിയും. ഇനിയും അറസ്റ്റ് വൈകിയാൽ സെക്രട്ടറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ സഹോദരിയും പ്രതികരിച്ചിരുന്നു. പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്‍റെ ഭാര്യക്ക് ജോലിയുമെന്ന ആവശ്യവുമായാണ് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയത്.വരുന്ന ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സനലിന്‍റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടരാനാണ് പദ്ധതി.
Post Your Comments