ന്യൂഡല്‍ഹി: വാട്സ്ആപ്, സ്കൈപ് കോളുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനമെടുക്കുന്നു. രാജ്യത്തെ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) വിളിച്ചു ചേര്‍ക്കുന്ന രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ യോഗത്തിലാകും ഇതുസംബന്ധിച്ച തീരുമാനം എടുക്കുക.
അടുത്ത മാസം നടക്കുന്ന യോഗത്തില്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ തലവന്മാര് പങ്കെടുക്കും. ഓവര്‍ ദ ടോപ് (ഒ.ടി.ടി) എന്ന പേരിലറിയപ്പെടുന്ന സ്കൈപ്, വാട്സ്ആപ് തുടങ്ങിയ ആപ്പുകള്‍ നിയന്ത്രിക്കണമെന്ന് മൊബൈല്‍ കമ്പനികള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.
Post Your Comments