കൊച്ചി: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതിയെത്തുന്നു. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കാനായി ടെന്‍ഡര്‍ വിളിക്കാന്‍ പെട്രോളിയം ആന്റ് നാച്യുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്ത് 11 ജില്ലകളിൽ പദ്ധിതിക്ക് അനുമതിയായി.
പൈപ്പിലൂടെ പാചകവാതകം ലഭിക്കുന്ന ഒരേരയൊരു ജില്ല ഇപ്പോൾ എറണാകുളമാണ്. രണ്ടുമാസം മുമ്പ് പദ്ധതിക്ക് അനുമതി ലഭിച്ച പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ പൈപ്പിടല്‍ ജോലികള്‍ ജനുവരിയോടെ ആരംഭിക്കും. ഇതുവരെ അനുമതി ലഭിച്ച ജില്ലകളെല്ലാം കൊച്ചി-മംഗലൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളാണ്.
എന്നാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈ ആനുകൂല്യമില്ല. കൊച്ചിയില്‍ നിന്ന് പ്രകൃതി വാതകം പ്രത്യേക ടാങ്കറുകളില്‍ ഈ ജില്ലകളില്‍ എത്തിച്ച് ചെറു പൈപ്പ് ലൈനുകളിലൂടെ വീടുകളില്‍ എത്തിക്കാനാണ് സാധ്യത. പിന്നീട് കൊച്ചി-മംഗലൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ഈ ജില്ലകളിലേക്കും എത്തിക്കും.
Post Your Comments