കോഴിക്കോട്: വിവാദ പ്രസംഗത്തില്‍ കേസെടുത്ത നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചു. കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ദുരുദ്ദേശപരമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹര്‍ജി സമര്‍പ്പിച്ചു. അതേസമയം ചൊവ്വാഴ്ച വരെ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ശ്രീധരന്‍പിള്ളക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. ഐപിസി 505 (1) (ബി) വകുപ്പ് പ്രകാരമാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കസബ എസ്ഐ വി. സിജിത്ത് അറിയിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകനായ ഷൈബിന് നന്മണ്ട നല്കിയ പരാതിയിലാണ് കേസെടുത്തത്. പ്രവര്‍ത്തകരെയും ശബരിമല തന്ത്രിയെയും കോടതിയലക്ഷ്യത്തിനു പ്രേരിപ്പിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസംഗമാണ് ശ്രീധരന്‍പിള്ള നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.
Post Your Comments