തിരുവനന്തപുരം: സാലറി ചാലഞ്ചിൽ അടവു തെറ്റിക്കാൻ പുതിയ വഴികളുമായി ഐഎഎസ് ഉദ്യോഗസ്ഥർ. സംസ്ഥാനത്തെ 60% സാധാരണ സർക്കാർ ജീവനക്കാരും ഒരു മാസത്തെ മുഴുവൻ പ്രളയബാധിതർക്കായി നൽകിയപ്പോൾ പല ഐഎഎസ് ഉദ്യോഗസ്ഥർക്കും മുഴുവൻ ശമ്പളം നൽകാൻ മടികാണിക്കുന്നു. ഗ്രോസ് സാലറിക്കു പകരം നെറ്റ് സാലറി ഗഡുക്കളായി നൽകാമെന്ന നിലപാടാണിവർക്ക്.
സാലറി ചാലഞ്ച് സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ച ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥൻ ഇളവിനായി പുതിയ വഴി കണ്ടെത്തി.ആദ്യ ഗഡു സംഭാവന ശമ്പളത്തിൽനിന്നു നൽകിയെങ്കിലും രണ്ടാം ഗഡുവായ 24,000 രൂപ കിഴിവു ചെയ്യാൻ ധനവകുപ്പിലെ ഈ ഉദ്യോഗസ്ഥൻ അനുവദിച്ചില്ല. പകരം ചെക്ക് നൽകി.
സാലറി ചാലഞ്ചിൽ ചേരാനും പിൻമാറാനുമുള്ള അവസാന അവസരം ഇൗ മാസത്തോടെ കഴിയും. ഒരിക്കൽ ചേർന്നവർക്ക് ഇനി പിൻമാറാൻ കഴിയില്ല. ഇതു മുൻകൂട്ടിക്കണ്ടാണ് ഉന്നത ഉദ്യോഗസ്ഥൻ രണ്ടാം ഗഡു ചെക്കായി നൽകിയത്. അടുത്ത മാസം ഡപ്യൂട്ടേഷനിൽ കേന്ദ്രത്തിലേക്കു പോകാൻ സാധ്യതയുള്ള ഇൗ ഉദ്യോഗസ്ഥന്റെ തുടർമാസങ്ങളിലെ ശമ്പളത്തിൽ നിന്നു സാലറി ചാലഞ്ച് ഗഡു കുറവു ചെയ്യാൻ സർക്കാരിനു കഴിയുകയുമില്ല.
Post Your Comments