ഒഡിഷ: ഒഡീഷയിലെ സത്കോസിയ വന്യജീവി സങ്കേതത്തില്‍ 49 കാരനെ കുംകി ആന കുത്തികൊന്നു.നവംബര്‍ എട്ടിന് 11.45 ഓടെയായിരുന്നു സംഭവം.മതിയസഹി സ്വദേശി സുദുര്‍ പ്രധാനാണ് കൊല്ലപ്പെട്ടത്.മഹൗട്ട് വന വകുപ്പിന്റെ സംരക്ഷണയില്‍ കഴിയുന്ന ജൊശോധ എന്ന കുംകി ആനയാണ് കൊല നടത്തിയത്.വനം വകുപ്പിന്റെ മുന്നറിപ്പ് വകവെക്കാതെ സുദുര്‍ ആനക്ക് പട്ടയും തെങ്ങോലയും നല്‍കുകയായിരുന്നു. ഇതിനിടയില്‍ ആന സുദുറിനെ അക്രമിക്കുകയായിരുന്നു.സുധുറിന്റെ കുടുംബത്തിന് 4 ലക്ഷം രൂപയും അടിയന്തര സഹായമായി 40000 രൂപ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments