ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ ഇലക്ഷന്‍ പ്രചരണം ലക്ഷ്യമിട്ട് ചത്തീസ്ഗഡില്‍ ഇടതുഭീകരവാദികള്‍ ബോംബാക്രമണം നടത്തി. ഛത്തീസ്ഗഡിലെ ദന്തെവാഡ ജില്ലയില്‍ ബസിനകത്തായിരുന്നു ബോംബാക്രമണം.ആക്രമണത്തില്‍ അഞ്ചു പേർ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനാ (CISF) സൈനികനാണ്. ബാക്കി നാലുപേര്‍ ഖനന കമ്പനിയിലെ ജോലിക്കാരാണ്. ഖനന കമ്പനിയുടെ ജീവനക്കാര്‍ സഞ്ചരിയ്ക്കുന്ന ബസാണ് മാവോവാദികള്‍ ബോംബുവച്ച് തകര്‍ത്തത്.
ബസിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. നാഷണല്‍ മൈനിങ്ങ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സുരക്ഷാ ക്രമീകരണങ്ങലൊരുക്കുന്ന സിഐഎസ്എഫ് ജവാന്മാരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ആവശ്യങ്ങള്‍ക്കായി വാടകയ്‌ക്കെടുത്ത സ്വകാര്യബസാണ് സ്‌ഫോടനത്തില്‍പ്പെട്ടത്. ഒരാഴ്ചമുന്‍പ് ഒരു ദൂരദര്‍ശന്‍ മാദ്ധ്യമപ്രവര്‍ത്തകനേയും പോലീസ് ഉദ്യോഗസ്ഥനേയും ഭീകരവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂറില്‍ നിന്ന് നാനൂറ്റമ്പതോളം കിലോമീറ്റര്‍ അകലെയാണ് ബചേലി. ഇവിടെയായിരുന്നു ആക്രമണം .
പ്രധാനമന്ത്രി നരേന്ദ്രമോദി ഇലക്ഷന്‍ പ്രചരണങ്ങള്‍ക്കായി നാളെ വരാനിരിക്കെയാണ് സ്‌ഫോടനം നടന്നതെന്നും ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലത്തുനിന്നും നൂറൂകിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. നാലു ദിവസത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുകയാണ്.ആസന്നമായ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ ഛത്തീസ്ഗഡില്‍ മാവോവാദികള്‍ സാദ്ധ്യമായതെല്ലാം ചെയ്യുകയാണ്. വോട്ടു ചെയ്യുന്നവരുടെ വിരൽ മുറിച്ചു മാറ്റുമെന്ന് വരെ ഭീഷണിയുണ്ട്.
Post Your Comments