Latest NewsInternational

തന്നെ കണ്ടാല്‍ പ്രായം തോന്നിയ്ക്കുന്നില്ല : പ്രായം കുറച്ച് കാണിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 69-കാരന്‍ കോടതിയില്‍

നെതര്‍ലാന്‍ഡ് : ലോകത്ത് ഇതുവരെയും ഒരാളും ഉന്നയിക്കാത്ത കാര്യവുമായാണ് 69 കാരന്‍ കോടതി കയറിയിരിക്കുന്നത്. ഇത് 69 വയസുള്ള എമിലെ റാടെല്‍ബാന്‍ഡ്, ഇദ്ദേഹത്തിന് ഒരേ ഒരു ആവശ്യം മാത്രമേ ഉള്ളൂ. വേറൊന്നുമല്ല, തന്റെ പ്രായം 69 ല്‍ നിന്ന് 49 വയസായി കുറയ്ക്കണം. ഇതിനായി എമിലെ റാടെല്‍ബാന്‍ഡന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി മുന്‍പാകെ ഒരു ആവശ്യം മാത്രമാണ് ഉന്നയിക്കാനുള്ളത്. തന്റെ പ്രായം ഒരു 20 വര്‍ഷം പിന്നോട്ട് നടത്താന്‍ അനുവദിക്കണം. ഇതുവഴി ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റായ ടിന്‍ഡര്‍ വഴി കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കാനും കൂടുതല്‍ ജോലി ലഭിക്കാനും വഴിയൊരുക്കുമെന്നാണ് എമിലെ വാദിക്കുന്നത്. ആളുകള്‍ക്ക് ലിംഗമാറ്റം നടത്താമെങ്കില്‍ തനിക്ക് എന്ത് കൊണ്ട് പ്രായം മാറ്റിക്കൂടായെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. ഈ കേസുമായി കോടതിയില്‍ കയറാന്‍ എമിലെയ്ക്ക് ചില ശക്തമായ മെഡിക്കല്‍ കാരണങ്ങളുമുണ്ട്.

വയസ്സ് 69 ആയെങ്കിലും തന്റെ ശരീരം ഒരു 45 വയസ്സുകാരന്റേതാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതായി എമിലെ ചൂണ്ടിക്കാണിക്കുന്നു. നെതര്‍ലാന്‍ഡ്സില്‍ മോട്ടിവേഷണല്‍ പ്രഭാഷകനും, മീഡിയ പേഴ്സണാലിറ്റിയുമായി തിളങ്ങുന്ന വ്യക്തിയാണ് ജനനതീയതി തിരുത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയത്. ഔദ്യോഗിക രേഖകളില്‍ തീയതി തിരുത്താന്‍ കഴിയില്ലെന്ന് പ്രാദേശിക അധികൃതര്‍ വ്യക്തമാക്കിയതോടെ ഇവര്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.

കിഴക്കന്‍ ഡച്ച് പ്രവിശ്യയായ ആണ്‍ഹെം നഗരത്തിലെ കോടതിയിലാണ് ഇപ്പോള്‍ കേസുള്ളത്. 1949 മാര്‍ച്ച് 11-ന് പിറന്ന തന്റെ ജനനതീയതി 20 വര്‍ഷം പിന്നിലേക്കാക്കി 1969 മാര്‍ച്ച് 11 ആക്കി തിരുത്താന്‍ അനുവദിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ശരീരത്തിന്റെ ചെക്കപ്പില്‍ ബയോളജിക്കല്‍ പ്രായം വെറും 45 ആണെന്ന് വ്യക്തിമായിട്ടുണ്ടെന്നും ബുദ്ധിസം ശീലിക്കുന്ന എമിലെ പറയുന്നു. 69-ാം വയസ്സിന് പരിമിതികള്‍ ഏറെയാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു, ഒരു പുതിയ വീട് വാങ്ങാം, പുതിയ കാര്‍ ഓടിക്കാം, കൂടുതല്‍ സമയം ജോലി ചെയ്യാം. ടിന്‍ഡറില്‍ പ്രായം പറയുമ്പോള്‍ ആരും മറുപടി പോലും തരുന്നില്ലെന്നും ഇദ്ദേഹത്തിന് പരാതിയുണ്ട്.

ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ക്ക് ലിംഗമാറ്റം നടത്താമെങ്കില്‍ തന്റെ ജനനതീയതി തിരുത്തുന്നത് വലിയ പ്രശ്നമേയല്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടികളുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസില്‍ അന്തിമവിധി നാലാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും.

shortlink

Post Your Comments


Back to top button