കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളക്കെതിരെ കേസ്. കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും ശ്രീധരന്‍പിള്ളക്കെതിരെ പരാതി ലഭിച്ചിരുന്നു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ നന്മണ്ട സ്വദേശിയായ ഷൈബിനാണ് പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന് പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
Post Your Comments