Latest NewsInternational

ഇന്തോനേഷ്യന്‍ വിമാനാപകടത്തില്‍ ദുരൂഹതയേറുന്നു

ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ 189 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണെന്ന് സൂചനകള്‍. ബോയിങ്ങ് 737 മാക്‌സ് വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്നുമുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു നടത്തിയ പഠനത്തില്‍ നിന്നുമാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

പറന്നുയര്‍ന്ന് 13 മിനുറ്റുകള്‍ക്കകം തകര്‍ന്നു വീണ വിമാനത്തിന്റെ എയര്‍ സ്പീഡ് ഇന്‍ഡിക്കേറ്റര്‍ നേരത്തെ നടത്തിയ നാലുയാത്രകളിലും തകരാറിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ചു പ്രതികരിക്കാന്‍ ബോയിങ്ങ് ഇതുവരെ തയ്യാറായിട്ടില്ല.

വിമാനത്തിന്റെ വോയ്‌സ് റെക്കോര്‍ഡര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണം ലഭിച്ചാല്‍ അപകടകാരണം കൂടുതല്‍ വ്യക്തമാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം സേവനം ആരംഭിച്ച 737 മാക്‌സ് ഇതാദ്യമായാണ് അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button