ഡോക്ടറുടെ അശ്രദ്ധ കാരണം യുവതിക്ക് നഷ്ടപ്പെട്ടത് സ്വന്തം കിഡ്നി. സ്‌കാനിങ് റിപ്പോര്‍ട്ട് പരിശോധിക്കാതെ ശസ്ത്രക്രിയ നടത്തിയതാണ് വിനയായത്. ശസ്ത്രക്രിയയ്ക്കിടയില്‍ ട്യൂമറാണെന്ന് കരുതി ഡോക്ടര്‍ യുവതിയുടെ കിഡ്‌നി നീക്കം ചെയ്യുകയായിരുന്നു. ഫ്ളോറിഡയിലെ ആശുപത്രിയിലാണ് സംഭവം. പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് യുവതി ഇവിടെയെത്തിയത്. യുവതിയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്ക് ഓര്‍ത്തോപീഡിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടയിലാണ് വയറിന് സമീപമല്ലാതെ പെല്‍വിക് ഏരിയയില്‍ കിഡ്നി കണ്ടത്.
യുവതിയുടെ കിഡ്നി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്ഥലത്തായിരുന്നു. ശസ്ത്രക്രിയയുടെ സമയത്ത് ട്യൂമറിന് സമാനമായ വളര്‍ച്ച കണ്ട ഡോക്ടര്‍ ഉടനടി അത് നീക്കം ചെയ്യുകയായിരുന്നു. പിന്നീടാണ് ഇത് കിഡ്നിയാണെന്ന് തിരിച്ചറിഞ്ഞത്. യുവതിയും കുടുബാംഗങ്ങളും നഷ്ടപരിഹാരമായി 500000 അമേരിക്കന്‍ ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു കാറപകടത്തെ തുടര്‍ന്നാണ് വര്‍ഷങ്ങളായി യുവതിക്ക് നടുവേദനയെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments