അംഗുല്‍: ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് സുന്ദരിയെ കണ്ടെത്തിയത്. ‘സുന്ദരി’ എന്ന നരഭോജിക്കടുവ സത്കോഷിയ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിന് സമീപമുള്ള ജനവാസ മേഖലയിലെത്തിയിരുന്നു. കടുവയുടെ അക്രമണത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശവാസികള്‍ പരിഭ്രാന്തരായിരിക്കുകയാണ്.നന്ദന്‍കന്‍ സുവോളജി പാര്‍ക്കിലെയും സത്കോഷിയ വനമേഖലയിലെ പ്രത്യേക സംഘത്തെയാണ് കടുവയെ കണ്ടെത്താനായി വിന്യസിച്ചത്.
ഏഴ് ദിവസത്തെ കഠിനമായ പരിശ്രമത്തിനൊടുവില്‍ സുന്ദരിയെ മയക്കുവെടി വച്ച് ശാന്തമാക്കുകയായിരുന്നു. പിന്നീട് സുന്ദരിയെ ഒഢീഷ സത്കോഷിയ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിലെത്തിച്ചു. ജനവാസ മേഖലയിലേക്കുള്ള കടുവയുടെ നീക്കം അധികൃതരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ സുന്ദരിയെ കൂടുതല്‍ പരിശോധനകള്‍ക്കായി റായ്ഗുഡയിലേക്ക് മാറ്റിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ‘അവ്നി’ എന്ന പെണ്‍കടുവയെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വെടിവെച്ചു കൊന്നത്.
Post Your Comments