ആലപ്പുഴ : കൂട്ടുകാരികള്‍ക്കൊപ്പം കളിച്ച് കൊണ്ടിരുന്ന അഞ്ച് വയസുകാരിയെ വീടിന്റെ അടുക്കളയില്‍ വിളിച്ച് കയറ്റി അപമാനിച്ചുവെന്ന പ്രോസിക്യൂഷന്‍ കേസില്‍ പ്രതിക്ക് കോടതി അഞ്ച് വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ കൈനകരി കുട്ടനാട് കായിലിപറമ്പ് ജോര്‍ജ് (വാവ) നെയാണ് കോടതി ശിക്ഷിച്ചത്.
ആലപ്പുഴ പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതി ജഡ്ജി എ.ബദറുദ്ദീനാണു ശിക്ഷ വിധിച്ചത്.2010 ജൂണ്‍ 13നാണ് സംഭവം. പീഡനശ്രമത്തിനാണ് ശിക്ഷ നല്‍കിയിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ നാല് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംരക്ഷണ നിയമപ്രകാരം 2 വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് ചുമത്തും.
Post Your Comments