പത്തനംതിട്ട•സന്നിധാനത്ത് 52 കാരിയായ അയ്യപ്പഭക്തയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സൂരജ് ഇലന്തൂര്‍ നിരപരാധിയാണെന്ന വാദം ശക്തമാകുന്നു.
മൂന്ന് മാസം മുൻപ് ആറന്മുള എം.എല്‍. വീണാ ജോർജിനെതിരെ പത്തനംതിട്ട ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിനെതിരെ ജാമ്യമില്ലാ കേസിൽപ്പെടുത്തിയ സൂരജിനോടുള്ള പ്രതികാരബുദ്ധിയാണ് അറസ്റ്റെന്ന് യുവമോര്‍ച്ചാ നേതാവ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു.
ഈ സംഭവം മുഴുവൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ മനോജും 7 പോലിസുകാരും കണ്ടതും വീഡിയോയിൽ പകർത്തിയതുമാണ്. പതിനെട്ടാം പടിക്ക് താഴെ നിന്ന് സ്ത്രി നടപ്പന്തലിൽ തങ്ങളുടെ അടുത്തെത്തുമ്പോൾ സംഭവത്തിന്റെ 90% കഴിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് വാഹന്നാപകടത്തിൽ ഒരു കാൽ പൂർണമായി അറ്റുതൂങ്ങി സർജറി മുഖേന തുന്നികെട്ടി പ്രയാസപ്പെട്ട് നടക്കുന്ന സൂരജ് ആയിരക്കണക്കിനാളുടെ നടുക്ക് സ്ത്രിയെ അക്രമിച്ചു എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു എന്ന് പറയുമ്പോൾ പുച്ഛം തോന്നുന്നുവെന്നും പ്രകാശ് ബാബു പറഞ്ഞു.
അഞ്ച് മിനിറ്റ് നടന്ന സൂരജിന് വിശ്രമിക്കണം.അങ്ങനെയുള്ള സൂരജിന് താന്‍ എത്തികഴിഞ്ഞാലും
നടപ്പന്തലില്‍ എത്താന്‍ കഴിയില്ല. മുഴുവൻ സി.സി.ഐ നിരീക്ഷണത്തിലും പോലിസ് വീരീക്ഷണത്തിലുമുള്ള നടപന്തലിൽ പരാതി നല്കിയ സ്ത്രിയുടെ അടുത്തെങ്ങാനും എത്തി ആക്രമിക്കുന്ന ഒരു രംഗം കാണിക്കാൻ വെല്ലുവിളിക്കുന്നുവെന്നും പ്രകാശ് ബാബു പറഞ്ഞു.
അയ്യപ്പ വിശ്വാസികളുടെ നാമജപത്തിന്റെ മുഖ്യ സംഘാടകനുമായ സൂരജിനെ ജയിലിലടച്ചാൽ തകരുന്നതല്ല വിശ്വാസ സംരക്ഷണ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകാശ് ബാബുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കരുതിയിരിക്കുക പ്രതികാരദാഹികളുടെ കാടത്തത്തിനെതിരെ… മുഖ്യ പ്രതി പോലും..
ആരെ സന്തോഷിപ്പിക്കാൻ….
ആരുടെ നിർദ്ദേശത്താൽ…എന്തിന് വേണ്ടി സൂരജ് ഇളന്തൂർ എന്ന നിരപരാധിയെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്തു ..
സൂരജും ഞാനും സുഹൃത്തുക്കളും ആര്യഭവൻ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ നടപ്പന്തലിൽ നിന്നും ഉച്ഛത്തിൽ അയ്യപ്പനാമ ജപം കേട്ട ഉടനെ ഞാൻ അവിടേക്ക് ഓടുകയായിരുന്നു. നടപ്പന്തലിൽ എത്തിയ എനിക്ക് കാണാൻ കഴിഞ്ഞത് ഒരു സ്ത്രീയെ 7 പോലിസുകാർ വലയം ചെയ്ത് പുറത്തേക്ക് കൊണ്ടുവരുന്നതും ചുറ്റിലും പ്രായഭേദമന്യേ ആയിരക്കണക്കിന് ഭക്തൻമാർ നാമം ജപിക്കുന്നതുമാണ്.ഉടൻതന്നെ കമ്പിവേലി ചാടിക്കടന്ന് ഞാൻ പോലിസുകാരുടെ നടുവിലെത്തിക്കുകയും മുന്നിൽ നിന്നു കൊണ്ട് സ്ത്രീയെ പുറത്തേക്ക് കൊണ്ടുവരുവാൻ വഴിയൊരുക്കുകയും സന്നിധാനത്തിലെ ആശുപത്രി വരെ എത്തിക്കുകയും ചെയ്തു.ഈ സംഭവം മുഴുവൻ ഡ്യൂട്ടിയിലുണ്ടായിരുന്ന CI മനോജും 7 പോലിസുകാരും കണ്ടതും വീഡിയോയിൽ പകർത്തിയതുമാണ്. അതായത് പതിനെട്ടാം പടിക്ക് താഴെ നിന്ന് സ്ത്രി നടപ്പന്തലിൽ ഞങ്ങളുടെ അടുത്തെത്തുമ്പോൾ സംഭവത്തിന്റെ 90% കഴിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് വാഹന്നാപകടത്തിൽ ഒരു കാൽ പൂർണമായി അറ്റുതൂങ്ങി സർജറി മുഖേന തുന്നികെട്ടി പ്രയാസപ്പെട്ട് നടക്കുന്ന സൂരജ് ആയിരക്കണക്കിനാളുടെ നടുക്ക് സ്ത്രിയെ അക്രമിച്ചു എന്ന് പറഞ് അറസ്റ്റ് ചെയ്തു എന്ന് പറയുമ്പോൾ പുച്ഛം തോന്നുന്നു.അതും അഞ്ച് മിനുറ്റ് നടന്നാൽ വിശ്രമിക്കുന്ന സൂരജ്. മാത്രമല്ല ഞാൻ എത്തി എത്ര സമയം കഴിയണം സൂരജ് നടപന്തലിലെത്താൻ? മുഴുവൻ CCTV നിരീക്ഷണത്തിലും പോലിസ് വിഡിയോ നിരീക്ഷണത്തിലുമുള്ള നടപന്തലിൽ പരാതി നല്കിയ സ്ത്രിയുടെ അടുത്തെങ്ങാനും എത്തി ആക്രമിക്കുന്ന ഒരു രംഗം കാണിക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്.
3 മാസം മുൻപ് ആറന്മുള MLA വീണാ ജോർജിനെതിരെ പത്തനംതിട്ട ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിനെതിരെ ജാമ്യമില്ലാ കേസിൽപ്പെടുത്തിയ പ്രിയ സോദരൻ സൂരജിനോടുള്ള പ്രതികാരബുദ്ധിയാണ് അറസ്റ്റ്. അയ്യപ്പ വിശ്വാസികളുടെ നാമജപത്തിന്റെ മുഖ്യ സംഘാടകനുമായ സൂരജിനെ ജയിലിലടച്ചാൽ തകരുന്നതല്ല വിശ്വാസ സംരക്ഷണ പോരാട്ടം
https://www.facebook.com/photo.php?fbid=809714212532446&set=a.164405943729946&type=3&theater
Post Your Comments