ഇറ്റലി: മൂന്നാമതൊരു കുട്ടി ജനിച്ചാല്‍ ആ കുടുംബത്തിന് കൃഷിഭൂമി സൗജന്യമായി ലഭിക്കും. ഇറ്റലിയിലാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2019നും 2021നുമിടയ്ക്ക് ജനിക്കുന്ന മൂന്നാമത്തെ കുട്ടിക്കു മാത്രമായിരിക്കും ഈ ആനുകൂല്യത്തിന് അവകാശം. രാജ്യത്തെ ജനസംഖ്യ നിലവാരം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് പദ്ധതി സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
കഴിഞ്ഞ വര്‍ഷം നാലരലക്ഷം കുഞ്ഞുങ്ങള്‍ മാത്രമാണ് ഇറ്റലിയില്‍ പിറന്നുവീണത്. ഇനിയുള്ള വര്‍ഷങ്ങളില്‍ വന്‍തോതില്‍ ജനസംഖ്യ കുറഞ്ഞേക്കുമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആകര്‍ഷകമായ ജനസംഖ്യ ഓഫറുകള്‍ നടപ്പാക്കിയത്. അതേസമയം വിവാഹിതരായ ദമ്പതികള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹത. പത്തുവര്‍ഷമായി ഇറ്റലിയില്‍ താമസിക്കുന്ന വിദേശികളായ ദമ്ബതികള്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം.
Post Your Comments