”അയാളങ്ങു കുടി പിന്നെയും തുടങ്ങിയിരുന്നേല്‍ മതി ആയിരുന്നു..” അടിച്ചു വരുന്നതിന്റെ ഇടയ്ക്കു ശ്രീദേവിയുടെ പിറുപുറുപ്പു എത്രയോ നാളായി കേള്‍ക്കുന്നു. ഓരോ ജോലിയും ഭംഗിയായി ചെയ്തു തീര്‍ക്കുമ്പോഴും, അവളുടെ സങ്കടം പറച്ചില്‍ കേട്ട് കൊണ്ടേ ഇരിക്കും. ”മുഴു കുടിയന്‍ ആയിരുന്ന ഭാര്തതാവിനു മരുന്ന് നല്‍കി അയാളെ നല്ല നടപ്പു ശീലിപ്പിച്ചു ,’സുന്ദരന്‍ ആക്കി. എന്നിട്ടോ..അങ്ങേരു മറ്റൊരു പെണ്ണിന്റെ മൊഞ്ച് കണ്ടു അങ്ങോട്ട് പോയി.
മൂക്ക് പിഴിഞ്ഞ് പിന്നെയും ., അയാള്‍ കുടി അങ്ങ് തുടങ്ങിയാല്‍ മതി ആയിരുന്നു അല്ലെ ചേച്ചി. എന്നും പറഞ്ഞു ശ്രീദേവി ജോലി തുടര്‍ന്നു. പിറുപിറുപ്പ് അശരീരി പോലെ. ”ഒരു വികാരങ്ങളും നിയന്ത്രിക്കാന്‍ അങ്ങേര്‍ക്കു പറ്റില്ലായിരുന്നു. ദേഷ്യം വരുമ്പോള്‍ കയ്യില്‍ കിട്ടുന്നതൊക്കെ എടുത്ത് അടിക്കും. എന്തും ചെയ്യും. പിന്നെ മാപ്പു പറയും, കെട്ടിപ്പിടിക്കും , കരയും. ഒരു ലക്ഷ്യബോധം ഇല്ല. അമ്പോ വാശിയോ..?! ബന്ധങ്ങളില്‍ ഇങ്ങനെ ചാടി ചാടി നടക്കാനൊരു നാണവും ഇല്ല. ഞാനും അങ്ങേരുടെ കാമുകി ആയിരുന്നില്ലേ. എനിക്ക് മുന്‍പ് എത്രയോ.. ഇപ്പൊ എന്നെയും ഉപേക്ഷിച്ചു, തനി കൊണം ആരേലും പറഞ്ഞാല്‍ വിശ്വസിക്കുമോ.. അത്ര സുഖിപ്പിക്കല്‍ അല്ലെ ഓരോരുത്തരെയും..! രണ്ടു മക്കളെയും കൊണ്ട് വീട്ടു ജോലി ചെയ്തു ഞാന്‍ കഷ്ടപ്പെടുന്നു.
ശ്രീദേവിയുടെ ഭാര്തതാവ് പഠിച്ചിട്ടില്ല. ഉദ്യോഗവും മെച്ചമല്ല. അത് കൊണ്ടാണോ ഇത് സംഭവിച്ചത്..? ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പഠിത്തവും ഉദ്യോഗവും ഒരു വിഷയമേ അല്ല. സാധാരണ ഗതിയില്‍ border line personality disorder പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്കാണ് .. എന്നാല്‍ ചുരുക്കം ചില പുരുഷന്മാരില്‍ , border line personality ഉള്ളവര്‍, ലഹരിക്ക് അടിമപ്പെടാറുണ്ട്.. അവരത് ഒരു മരുന്ന് പോലെ ഉപയോഗിക്കുന്നത് കാണാം..
stress കുറയ്ക്കാനുള്ള പോംവഴി പോലെ ഒക്കെ.. വ്യക്തിത്വ വൈകല്യങ്ങള്‍ എന്നത് ചെറിയ പ്രായത്തില്‍ തന്നെ കണ്ടു പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എത്ര നന്നായേനെ.. വ്യക്തിയുടെ സ്വഭാവസവിശേഷതകള്‍ ജനിതകമായി കിട്ടും.. കുറെ അനുഭവങ്ങള്‍ സ്വാധീനിക്കും.. സമ്മര്‍ദം വരുമ്പോള്‍, സന്തോഷം വരുമ്പോള്‍ എങ്ങനെ പെരുമാറുന്നു., ഇങ്ങനെ ഒരു വ്യക്തിയുടെ സ്വഭാവത്തെ നോക്കി കാണാം.. വിവാഹമോചന കേസുകളുടെ എണ്ണം കുറഞ്ഞേനേ.., ചെറുപ്പകാലത്തെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ വേണ്ടപ്പെട്ടവര്‍ മുന്‍കൈ എടുത്തിരുന്നു എങ്കില്‍..!
കൗമാരത്തിന്റെ അവസാനം , അല്ലേല്‍ യൗവ്വനത്തിന്റെ ആരംഭത്തില്‍ ആണേല്‍ കൗണ്‍സിലിങ് കൊണ്ട് തന്നെ പരിഹരിക്കാവുന്ന പ്രശ്‌നം. മനസ്സിന്റെ എല്ലാ കനങ്ങളും നീക്കപെട്ടു , എല്ലാ ഭാരങ്ങളും വേദനകളും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാനാകും. പ്രശ്‌നം അവരെ കൊണ്ട് തന്നെ പറയിപ്പിച്ചു, പരിഹരിക്കാം. border line personality disorder പോലെ ഉള്ളവരില്‍ ബിഹേവിയറല്‍ തെറാപ്പി ഒരു ചികിത്സാമാര്‍ഗ്ഗം ആണ്.. കുറെ കൂടി സങ്കീര്‍ണ്ണമായ ഘട്ടം എത്തിയാല്‍ തലച്ചോറിനെ പാകപ്പെടുത്താന്‍ മരുന്ന് വേണ്ടി വരും. തലച്ചോറിനുള്ളിലെ ആത്മനിയന്ത്രണം , സംയമനം , എന്നിവ നിയന്ത്രിക്കാനുള്ള ഔഷധങ്ങള്‍..
ചെറിയ കുട്ടികള്‍ക്ക് കൗണ്‍സലിങ് ക്ലാസുകള്‍ കൊടുക്കണം എന്ന് പറയുമ്പോള്‍ എനിക്കത് പലപ്പോഴും ഉള്‍കൊള്ളാന്‍ കഴിയാറില്ല. കുട്ടികള്‍ക്ക് കൊടുക്കേണ്ട എന്നല്ല. എന്നാലും, മാതാപിതാക്കള്‍ക്ക്, അധ്യാപകര്‍ക്ക് , ആണ് ഇത് ആവശ്യം..സ്‌കൂളില്‍ ആകട്ടെ..കോളേജില്‍ ആകട്ടെ.. വല്ലപ്പോഴും ഇത്തരം ക്ലാസുകള്‍ ,അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഒരുമിച്ചു ഇരുത്തി കൊടുത്താല്‍, കുട്ടികളില്‍ കാണപ്പെടുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാനും അവര്‍ക്കു നല്ല ഒരു ഭാവി ഉണ്ടാക്കാനും സാധിക്കും.
.വിദ്യാഭ്യാസവും ഉണ്ട് എന്ന് കരുതി വിവരം ഉണ്ടാകാം എന്നില്ല.. പലപ്പോഴും പഠിത്തം കുറഞ്ഞ മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കുട്ടിയെ നേര്‍വഴിക്കു കൊണ്ട് വരാന്‍ എളുപ്പമാണ്. ഉന്നത ഉദ്യോഗത്തില്‍ ഇരിക്കുന്നവരെ കാള്‍, പദവിയുടെ തലക്കനം ഇല്ലാത്ത അവര്‍ കുട്ടികളെ ചികില്‍സിക്കാന്‍ മുന്നോട്ടു വരും.. നാളെ അവരുടെ ഭാവി നന്നാകണം എന്ന് മാത്രമാകും പ്രാര്‍ത്ഥന..
Post Your Comments