KeralaLatest NewsIndia

ശബരിമലയിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്

സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച്‌ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. 

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ പൊലീസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച്‌ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.  ഇന്ന് രാവിലെ ഏഴോടെ പേരക്കുട്ടിയുടെ ചോറൂണിനെത്തിയ സംഘത്തിലെ സ്ത്രീയ്ക്ക് അന്‍പത് വയസില്‍ താഴെയാണ് പ്രായമെന്ന തെറ്റിദ്ധാരണ മൂലം ഭക്തര്‍ ശരണം വിളിച്ച്‌ വലിയനടപ്പന്തലില്‍ തടഞ്ഞിരുന്നു.

ഇതോടെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരുന്ന ഭക്തർ ശരണം വിളിയുമായി ഓടിയെത്തി. തുടർന്ന് ഈ ശരണം വിളി ഏകദേശം അരമണിക്കൂറോളം തുടർന്നു. അതെ സമയം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ നോക്കുന്ന ആളുകളുണ്ടെന്നും അവര്‍ക്ക് വളക്കൂറായ മണ്ണായി കേരളം മാറില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ നോക്കുന്നവര്‍ക്ക് പറ്റിയ മണ്ണ് കേരളമല്ലെന്ന് മനസിലാകും.

പൊതുവായ അവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആ ശേഷിയില്‍ എത്തുമെന്ന് കരുതരുത്. മറ്റിടങ്ങലില്‍ നടക്കുന്ന കാര്യങ്ങള്‍ ഈ മണ്ണില്‍ തെളിയിച്ചു കളയാം എന്ന ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയില്‍ കാര്യങ്ങള്‍ പൊലീസ് നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ ക്രമസമാധാന പ്രശ്‌നം ആരും പ്രതീക്ഷിക്കുന്നില്ല. ശാന്തിക്ക് വിഘ്‌നമുണ്ടെങ്കില്‍ അത് മാറ്റാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button