റായ്പുര്‍: 62 മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി. ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയിൽ സിപിഐ (മാവോയിസ്റ്റ്) കുതുല്‍ ഏരിയ കമ്മിറ്റിയിലെ പ്രവര്‍ത്തകരാണ് കീഴടങ്ങിയത്.ഇവര്‍ 51 നാടന്‍തോക്കുകളും ബസ്തര്‍ ഐജി വിവേകാനന്ദ സിന്‍ഹയുടേയും നാരായണ്‍പുര്‍ എസ്പി ജിതേന്ദ്ര ശുക്ല എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അടിയറവുവച്ചതായി പോലീസ് പറഞ്ഞു. ഒൻപതു വര്‍ഷമായി ഇവർ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് .പോലീസ് റെയ്ഡുകള്‍ മൂലം . കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഘടനയുടെ ശക്തിചോര്ന്നുവരികയായിരുന്നു. നേതാക്കള്‍ ഏതും സമയവും അറസ്റ്റ് ചെയ്യപ്പെടാമെന്ന അവസ്ഥയും ഉണ്ടായതിനാലാണ് കീഴടങ്ങിയതെന് നക്സലുകള്‍ പറഞ്ഞു.
Post Your Comments