Latest NewsWeirdFunny & Weird

കാലിൽ കറുത്ത ചരട് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?

ചിലരുടെ കാലുകളില്‍ കറുത്ത ചരടുകള്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ടിട്ടുള്ളവരാണ് നമ്മൾ. അത് ചുമ്മാ സ്റ്റൈലിന് വേണ്ടി കെട്ടിയിരിക്കുന്നതെന്നാണ് നമ്മൾ കരുതുന്നത്. കറുത്ത ചരട് കെട്ടിയ കാലുകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാലുകള്‍ കാണാന്‍ തന്നെ ഒരു വല്ലാത്ത ചന്തമാണ്. അതുകൊണ്ട് തന്നെ നമ്മളില്‍ പലരും ചരട് കെട്ടി ഒന്ന് അനുകരിക്കാന്‍ ശ്രമിച്ചുണ്ടാകും.

എന്നാല്‍ കറുത്ത ചരട് കാലിൽ കെട്ടിയിരിക്കുന്നവർ ഇതിന്‍റെ ഗുണഗണങ്ങള്‍ അറിഞ്ഞ് തന്നെയാണോ കെട്ടിയിരിക്കുന്നത് എന്നത് സംശയമാണ്. എന്നാല്‍ ഇനി ഇതിന്റെ പ്രയോജനം എന്നുകൂടെ മനസിലാക്കി കറുത്ത ചരട് കാലില്‍ അണിയാന്‍ ഒരുങ്ങാം.

*  നിങ്ങള്‍ക്ക് പൊക്കിളില്‍ വേദനയുണ്ടെങ്കില്‍, അതായത് നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്‍റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്. കറുത്ത ചരട് കാലിന്‍റെ തളളവിരലില്‍ കെട്ടിയാല്‍ വേദന ഉണ്ടെങ്കില്‍ ശമിക്കപ്പെടുമെന്നും പിന്നീട് അത് കാലിന്‍റെ തളളവിരലില്‍ തന്നെ ധരിച്ചാല്‍ ഭാവിയില്‍ ഇങ്ങനെയുളള വേദന വരില്ലെന്നും പറയപ്പെടുന്നു.

 

* ചിലപ്പോള്‍ കാല്‍പാദങ്ങളിലും അസഹ്യമായ വേദനയുണ്ടാകാറുണ്ട്. കാലിന്‍റെ ഉപ്പൂറ്റിയിലും ചില സമയത്ത് ഇങ്ങനെ വേദന അനുഭവപ്പെടാറുണ്ട്. കാലിന്‍റ പാദങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാല്‍ ഇത്തരത്തിലുളള വേദന ക്രമേണ സുഖപ്പെടുമെന്ന് പറയപ്പെടുന്നു.

* കാലുകളില്‍ കറുത്ത ചരട് ധരിച്ചാല്‍ എന്തെങ്കിലും മുറിവുകള്‍ കാലുകളില്‍ ഉണ്ടായാല്‍ പെട്ടെന്ന് സുഖപ്പെടുമെന്നാണ് കരുതുന്നത്.

ഈ പറഞ്ഞ 3 കാര്യങ്ങളും അത്രക്ക് അങ്ങോട്ട് വിശ്വസിക്കാന്‍ പ്രയാസമാണ് അല്ലേ. എങ്കില്‍ ഇനി പറയാന്‍ പോകുന്ന അവസാന കാര്യത്തില്‍ ഇത്തിരി കഴമ്പുണ്ടെന്നാണ് പറയപ്പെടുന്നത്.

* ജ്യോതിഷശാസ്‌ത്രം അനുസരിച്ച് ചൊവ്വാഴ്ച ദിവസം കാലിന്‍റെ വലത് കാലില്‍ കറുത്ത ചരട് ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് ജീവിതത്തില്‍ ഒരിക്കലും പെെസക്ക് പഞ്ഞമുണ്ടാകില്ലയെന്ന് മാത്രമല്ല നിങ്ങള്‍ക്ക് പണ സംബന്ധിയായ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും ദുരീകരിക്കപ്പെടുമെന്നാണ് പറയുന്നത്. അത് മാത്രമല്ല ഈ കറുത്ത ചരട് പറയുന്ന പ്രകാരം ധരിച്ചാല്‍ നിങ്ങള്‍ ഇടപെടുന്ന ഏത് മേഖലയിലായാലും തൊഴില്‍ മേഖല അങ്ങനെ, വിശ്വാസിക്കാനാവാത്ത വിധം വിജയം നിങ്ങളെ തേടിവരുമെന്ന് പറയപ്പെടുന്നു.

ഇത് പറഞ്ഞ് കേട്ട അറിവ് മാത്രമാണ്. നിങ്ങളിലാരെങ്കിലും ഇപ്രകാരം കാലില്‍ ചരട് ധരിച്ച് ഇത്തരത്തിലുളള എക്സ്പീരിയന്‍സ് ഉണ്ടായിട്ടുണ്ടെങ്കില്‍ മറ്റുളളവരോടും പങ്ക് വെക്കൂ…

shortlink

Post Your Comments


Back to top button