
അച്ഛന്റെ ആഗ്രഹത്തെ പൂർണ്ണതയിലെത്തിച്ച് മോട്ടോർവാഹനവകുപ്പിൽ നേരിട്ട് നിയമനം നേടി സരിഗ ജ്യോതി. അതോടെ മോട്ടോർവാഹനവകുപ്പിൽ സംസ്ഥാനത്തെ ആദ്യത്തെ വനിത അസിസ്റ്റന്റ് എന്ന കീർത്തി കൂടി സരിഗ ജ്യോതിക്ക് സ്വന്തം.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സേഫ് കേരളയുടെ ഭാഗമായ തസ്തികയിൽ പൊതുപരീക്ഷയിലൂടെ നേരിട്ട് നിയമനം നേടിയ ആദ്യവനിതയാണ് ബി.ടെക് ബിരുദധാരിയായ സരിഗ. ഡ്രൈവറായ അച്ഛൻ ജ്യോതികുമാറിന്റെ ആഗ്രഹമായിരുന്നു വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ യൂണിഫോം,ചെറുപ്പം മുതലേ സരിഗ ലക്ഷ്യമിട്ടിരുന്നു. അങ്ങനെ പുരുഷന്മാരുടെ മാത്രം കുത്തകയല്ല ഈ തസ്തിക എന്ന് തിരിച്ചറിഞ്ഞ സരിഗ പ്ലസ്ടുവിന് ശേഷം ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമയ്ക്ക് ചേർന്നു.
20 വയസുള്ളപ്പോൾ തന്നെ ടു വീലർ, ഓട്ടോറിക്ഷ, കാർ എന്നിവയുടെ ലൈസൻസ് സരിഗ നേടിയിരുന്നു. പിന്നീട് ഹെവി ലൈസൻസും സ്വന്തമാക്കുകയും വലിയവാഹനങ്ങൾ അനായാസം ഓടിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ മണ്ണുമാന്തിയും, ക്രെയിനുമൊക്കെ നിയന്ത്രിക്കാൻ കൂടി ഈ മിടുക്കി പഠിച്ചു.
ബി.ടെക്കിന് അവസാന സെമസ്റ്റർ പഠനത്തിനിടെ എഴുതിയ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിലാണ് സരിഗ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. അതോടെ അച്ഛന്റെ ജന്മാഭിലാഷം സാധിച്ചുകൊടുക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് സരിഗ ജ്യോതി.
Post Your Comments