Latest NewsKeralaIndia

എ.ബി വാജ്പേയിയുടെ കാരുണ്യത്തില്‍ ദേശീയ പാര്‍ട്ടി സ്ഥാനം കിട്ടിയ ഒരു പാര്‍ട്ടി നാമാവശേഷമാകാന്‍ പോകുന്നു : ശ്രീധരൻ പിള്ള

തന്ത്രിയുടെ മുറിയുടെ മുന്നിലും പരിസരത്തും മറ്റും മൊബൈൽ ജാമറുകൾ ഘടിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപി സഹനസമരത്തിനാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രതികരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാസ്സാക്കിയ തെറ്റുതിരുത്തല്‍ പ്രമേയം അനുസരിച്ചാണോ സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ.ബി വാജ്പേയിയുടെ കാരുണ്യത്തില്‍ ദേശീയ പാര്‍ട്ടി സ്ഥാനം കിട്ടിയ ഒരു പാര്‍ട്ടി നാമാവശേഷമാകാന്‍ പോകുകയാണെന്നും സിപിഎമ്മിനെ പരാമര്‍ശിച്ച്‌ ശ്രീധരന്‍പിള്ള പറഞ്ഞു. അയ്യപ്പനെ തൊട്ടുകളിച്ചതിനുള്ള ശിക്ഷ അതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റുതിരുത്തല്‍ പ്രമേയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ബാധകമാണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണം.

ശബരിമല വിഷയത്തില്‍ പ്രശ്നം പരിഹരിക്കുന്നത് വരെ ബിജെപി സമരം തുടരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതെ സമയം തന്ത്രിയുടെ മുറിയുടെ മുന്നിലും പരിസരത്തും മറ്റും മൊബൈൽ ജാമറുകൾ ഘടിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button