ന്യൂഡൽഹി: മിസോറം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറുമായ ഹിഫേയി സ്പീക്കർ സ്ഥാനം രാജിവെച്ചു. അദ്ദേഹം കോണ്‍ഗ്രസ് വിടുകയും ബിജെപിയിലേക്ക് ചേരാൻ തയാറെടുക്കുകയുമാണെന്നാണ് റിപ്പോർട്ട്. ഈ മാസം 28 നാണ് മിസോറാമില്‍ നിയമസഭ തെരഞ്ഞെടുപ്പ്.
അദ്ദേഹത്തെ കൂടാതെ നിരവധി പ്രമുഖർ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെക്കെത്തുമെന്ന വാര്‍ത്തകള്‍ ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു .പലക് മണ്ഡലത്തില്‍ നിന്നുമുള്ള എം.എല്‍.എയാണ് ഹിഫേയി . നേരത്തെ നാല് എം എൽ എ മാരും നിരവധി കോൺഗ്രസ്സ് നേതാക്കളും ബിജെപിയിൽ ചേർന്നിരുന്നു.
Post Your Comments