KeralaLatest News

ചരിത്രത്തിലാദ്യമായി ശബരിമലയില്‍ മാധ്യമവിലക്ക് : ഇതുവരെ കടത്തിവിടാതെ പോലീസ്

മാധ്യമങ്ങള്‍ക്ക് ഇത്തരത്തില്‍ കര്‍ശന വിലക്കേര്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കാന്‍ പോലിസിനു സാധിച്ചിട്ടില്ല.

ശബരിമല: ആദ്യമായാണ് ശബരിമലയില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്കുപോലും ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ശബരിമലയില്‍ ഈ രിതിയില്‍ പൂര്‍ണ്ണമായ വിലക്ക് മാധ്യമ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തുന്നത്. ചിത്തിര ആട്ടവിശേഷത്തിനു മുന്നോടിയായ ഒരുക്കങ്ങളുടെ വാര്‍ത്ത എടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലിനപ്പുറത്തേക്ക് കടത്തിവിടാന്‍ പോലീസ് തയ്യാറായില്ല. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇത്തരത്തില്‍ കര്‍ശന വിലക്കേര്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കാന്‍ പോലിസിനു സാധിച്ചിട്ടില്ല.

ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ആശയകുഴപ്പത്തിനു കാരണമായി. ഞായറാഴ്ച രാത്രി മാധ്യമങ്ങളുടെ വാഹനങ്ങള്‍ ത്രിവേണി പാലത്തില്‍ തടഞ്ഞു. ശനിയാഴ്ച മുതലാണ് ശബരിമലയില്‍ മാധ്യമവിലക്കേര്‍പ്പെടുത്തിയത്. രാവിലെ ഏഴു മണിയോടെ നിലയ്ക്കലിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് അവിടെനിന്നുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു. മുകളില്‍നിന്നുള്ള നിര്‍ദേശമാണിതെന്ന് ചുമതലക്കാര്‍ അറിയിച്ചു. ഡി.ജി.പി. ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശമാണെന്നായിരുന്നു മറുപടി.

ഞായറാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകര്‍ പോലീസുമായി സംസാരിച്ചപ്പോള്‍ ഇടത്താവളം വരെ പോകാന്‍ അനുവദിച്ചു. പക്ഷേ, പമ്പയിലേക്കോ സന്നിധാനത്തേക്കോ പോകാനാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. നിത്യപൂജയുള്ള നിലയ്കല്‍ ക്ഷേത്രങ്ങളിലും പമ്പാ ഗണപതികോവില്‍ അടക്കമുള്ള ക്ഷേത്രങ്ങളിലും രണ്ടുദിവസമായി ഭക്തര്‍ക്ക് ദര്‍ശനവും നിഷേധിച്ചിരുക്കുകയാണ്. ഇതു ചൂണ്ടിക്കാട്ടിയവരോട് തങ്ങളോട് ഇതാണു പറഞ്ഞിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഏഴുമണിക്കുശേഷം മാധ്യമങ്ങളോട് പമ്പയിലേക്ക് പോകാമെന്ന് പോലീസ് അറിയിച്ചു.

ചാനല്‍ വാഹനങ്ങള്‍ രാത്രി 9.30-ന് പമ്പയില്‍ എത്തിയപ്പോള്‍ വീണ്ടും വിലക്കി. വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുമുന്നില്‍ ഇടണമെന്നും ത്രിവേണി കടന്നുപോകാന്‍ കഴിയില്ലെന്നും അറിയിപ്പു വന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള അറിയിപ്പാണിതെന്നും പോലീസ് പറഞ്ഞു.വിലക്കിനുള്ള കാരണം വ്യക്തമാക്കാന്‍ പോലിസിന് സാധിച്ചില്ല. ഇന്ന്എ രാവിലെ കടത്തി വിടാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് ഒൻപതു മണി വരെയും പോലീസ് മാധ്യമങ്ങളെ കടത്തി വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button