KeralaLatest News

മാധ്യമപ്രവര്‍ത്തകരെ ​ ശബരിമലയില്‍ വിലക്കിയ സംഭവം; നിലപാട് തുടര്‍ന്നാല്‍ സര്‍ക്കാര്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : ശബരിമലയിലെ സംഭവ വികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ പോലീസിന്‍റെ നടപടി ശരിയായില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി . സത്യമെന്താണെന്ന് മനസിലാക്കാനുളള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അവര്‍ ശരിതെറ്റുകള്‍ മനസിലാക്കുന്നത് മാധ്യമങ്ങളിലൂടെയാണ് ആയതിനാല്‍ തന്നെ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ദുംഖകരമാണെന്നും മാധ്യമങ്ങളുടെ ഇടപെടല്‍ ജനാധിപത്യരാജ്യത്ത് പ്രധാന്യമര്‍ഹിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സര്‍ക്കാറിന്റെ രഹസ്യഅജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല. പാര്‍ട്ടിയുടെ ആശയങ്ങള്‍ അടിച്ചേല്‍പിക്കാനല്ല നേതൃത്വം ശ്രമിക്കേണ്ടത്. ഭരണകൂടങ്ങളും പൊതുപ്രവര്‍ത്തകരും വിമര്‍ശനങ്ങള്‍ക്ക്​ വിധേയമാകാറുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ പിന്തുടരുന്ന നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്നും ഉമ്മന്‍ചാണ്ടി താക്കീത് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button