ഫേസ്ബുക്ക് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ഒന്നേക്കാല്‍ക്കോടി അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ആരോപണം. ഇതിനി പിന്നില്‍ റഷ്യയിലുള്ള സൈബര്‍ ക്രിമിനലുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. .പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഏകദേശം 81,000 അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെടുകയും അവയില്‍ നിന്നുള്ള സ്വകാര്യ സന്ദേശങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയുമാണെന്നാണ് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതില്‍ ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതെ ഏവരുടെ പ്രൊഫലുകള്‍ ഉള്‍പ്പെടും. ഇതോടെ വീണ്ടും ഫെയസ്ബുക്കിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുകായണ്. ചെറിയ തുകയ്ക്കാണ് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
ഇത് ആദ്യം വെളിച്ചത്തുവന്നത് എഫ്ബിസെയ്ലര് (FBSaler) എന്ന ഉപയോക്താവ് താന്‍ ഏകദേശം 120 മില്ല്യന്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്നുണ്ട് എന്നു പരസ്യം ചെയ്തപ്പോഴാണ്. തുടര്‍ന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഡിജിറ്റല്‍ സെയ്ല്‍സ് ഈ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയും 81,000 ലേറെ പ്രൊഫൈലുകള്‍, അവയിലെ സ്വകാര്യ സന്ദേശങ്ങളടക്കം, വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നു കണ്ടെത്തുകയുമായിരുന്നു. ഇതേ തുടര്‍ന്ന്, ബിബിസിയുടെ റഷ്യന്‍ സര്‍വീസ് ഇത്തരത്തില്‍ വില്ക്കാന് വച്ചിരിക്കുന്ന അഞ്ച് അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുകയും സ്വകാര്യ മെസെജുകളും തങ്ങളുടേതാണെന്ന് അവര്‍ സ്ഥരീകരിക്കുകയുമായിരുന്നു.
ആരുടെയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഫേസ്ബുക്ക് നല്കുന്ന വിശദീകരണം. ഇതു തങ്ങളുടെ പിഴവല്ല എന്നാണ് അവര്‍ വാദിക്കുന്നത്. പക്ഷെ, തങ്ങള്‍ ബ്രൗസര്‍ ഉണ്ടാക്കുന്നവരോട് ചില എക്സ്റ്റന്‍ഷനുകള്‍ അവരുടെ സ്റ്റോറില്‍ ഇല്ലാ എന്ന് ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടു എന്നു പറയുന്നു. ഫേസ്ബുക്കില്‍ നിന്നുള്ള വിവരങ്ങള്‍ വില്‍പ്പനയ്ക്കു വച്ച സ്ഥലങ്ങളിലെ നിയമപാലകരെയും, പ്രാദേശിക ഭരണാധികാരികളെയും തങ്ങള്‍ സമീപിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
Post Your Comments