ഭോപാല്‍•മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ ഭാര്യാ സഹോദരന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൗഹാന്റെ ഭാര്യാ സഹോദരനായ സഞ്ജയ് സിംഗ് ശനിയാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സംസ്ഥാനത്തെ 230 നിയമസഭാ സീട്ടുകളിലെക്ക് നവംബര്‍ 28 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സഞ്ജയ് സിംഗിന്റെ കോണ്‍ഗ്രസ് പ്രവേശനം.
മധ്യപ്രദേശിന് ശിവരാജ് ചൌഹാനെയല്ല കമല്‍ നാഥിനെയാണ് ആവശ്യമെന്ന് സഞ്ജയ് സിങ് പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമല്‍നാഥ്, തെരഞ്ഞെടുപ്പ് പ്രചാരണ സമിതി തലവന്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിംങിന്റെ കോണ്‍ഗ്രസ് പ്രവേശം.
അതേസമയം, മുതിര്‍ന്ന ദളിത് നേതാവും മുന്‍ കോണ്‍ഗ്രസ് എം.പിയും എം.എല്‍.എയുമായ പ്രേംചന്ദ് ഗുഡ്ഡു കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു.
Post Your Comments