പാട് ന : ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര് ജെഡി പ്രസിഡന്റുമായ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് തന്റെ 6 മാസം ദെെര്‍ഘ്യമുളള വിവാഹജീവിതം അവസാനിപ്പിക്കാന്‍ കോടതിയുടെ സഹായം തേടി. മുന്‍ ബീഹാര്‍ മന്ത്രിയുടെ മകളായ എെശ്വര്യ റായ് ആണ് തേജിന്റെ വധു. പാട്ന കോടതിയിലാണ് വിവാഹ മോചനംനേടുന്നതിനായി തേജ് പെറ്റീഷന് നല്‍കിയിരിക്കുന്നത്. വിവാഹമോചനം തേടാനുളള കാരണമായി തേജ് പറയുന്നത് ഭാര്യയുമായി ജീവിതത്തില്‍ ഒത്ത് പോകാന്‍ കഴിയുന്നില്ല എന്നാണ്.
2018 ല്‍ മെയിലാണ് തേജ് എെശ്വര്യയെ മംഗല്യം ചാര്‍ത്തിയത്. 6 മാസം തികയുന്ന നവംബര്‍ 2 നാണ് തേജ് കോടതിയില്‍ ഡിവോഴ്സ് പെറ്റീഷന് നല്‍കിയിരിക്കുന്നത്. തേജ് പ്രതാപ് ആരോഗ്യമന്ത്രിയും വെെശാലി ജില്ലയിലെ എംഎല്‍എയുമായിരുന്നു. വലിയ ആഡംബര പൂര്‍ണ്ണമായിരുന്നു ഇവരുടെ വിവാഹം. ബീഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്, കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന് , സമാജ് വാദിപാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ,
നിതീഷ് കുമാര്‍ എന്നിവര്‍ ഇവരുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.
Post Your Comments