KeralaLatest News

ശബരിമലയിൽ അനധികൃത നിർമാണം ; സുപ്രധാന നിർദേശവുമായി സുപ്രീംകോടതി

ശബരിമല ഉന്നതാധികാര സമതി റിപ്പോര്‍ട്ടിലെ വാദങ്ങള്‍ക്കിടെയായിരുന്നു നിർദേശം

ന്യൂഡൽഹി : ശബരിമലയിലെ  അനധികൃത നിർമാണണങ്ങള്‍  പൊളിക്കണമെന്നു സുപ്രീംകോടതി. ശബരിമല ഉന്നതാധികാര സമതി റിപ്പോര്‍ട്ടിലെ വാദങ്ങള്‍ക്കിടെയായിരുന്നു നിർദേശം. മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് നടപടികൾ വേണ്ടത്. അനധികൃത നിർമാണങ്ങൾക്ക് എന്തിനാണ് അറ്റകുറ്റപ്പണിയെന്നു കോടതി ചോദിച്ചു. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കരുതെന്നും അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കാനും തീരുമാനം. അതേസമയം നിർമാണം നിർത്തിവെക്കരുതെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. മറുപടി നൽകാൻ നാല് ദിവസം സമയം വേണമെന്നും ആവശ്യപ്പെട്ടു.  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനെ സര്‍ക്കാര്‍  എത്തിര്‍ത്തു.

നിലവില്‍ കുടിവെള്ള വിതരണം, ശൗചാലയ നിര്‍മ്മാണം എന്നിവ മാത്രമേ ശബരിമലയില്‍ അനുവദിക്കാവൂ എന്നും പ്രളയത്തില്‍ തകര്‍ന്ന പമ്ബയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും ഉന്നതാധികാര സെക്രട്ടറി അമര്‍നാഥ് ഷെട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പദ്ധതി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ശബരിമലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രൊഫ. ശോഭീന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button