ഇറാനുമേല്‍ ഉപരോധം വരാനിരിക്കെ ഇന്ത്യക്ക് അവിടെനിന്ന് ഇന്ധനം വാങ്ങുന്നതിനുളള അനുമതി നല്‍കിയിരിക്കുകയാണ് യു.എസ്. ഇന്ത്യയോടൊപ്പം 8 രാജ്യങ്ങള്‍ക്കും ഇതേ അനുമതി യുഎസ് നല്‍കി. എന്നാല്‍ ഇറാനെ എണ്ണക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ചെെനക്ക് അനുമതി നല്‍കിയില്ല എന്നതും ഇതോടൊപ്പം ശ്രദ്ധേയമാണ്. ഇന്ത്യയ്ക്കു പുറമെ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും അനുമതി നല്‍കിയിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയടക്കം 8 രാജ്യങ്ങള്‍ക്ക് ഇന്ധനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ പോംപെയോ ഔദ്യോഗികമായി അറിയിക്കുമെന്നാണ് വിവരം
Post Your Comments