മറയൂര്‍: വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും വനപാലകര്‍ കണ്ടെടുത്തത് പാകം ചെയ്ത മൂന്നു കിലോ മാനിറച്ചി. രഹസ്യ വിവരത്തെ തുടർന്ന് എഫ്‌ഒ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാനിറച്ചി കണ്ടെടുത്തത്. തുടർന്ന് മറയൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അംഗമായ സഹായ മേരി (38)യെ സംഘം അറസ്റ്റ് ചെയ്തു.
ഇവരുടെ ഭര്‍ത്താവ് പോള്‍രാജ്, സഹോദരന്‍ വില്ലരശന്‍ എന്നിവര്‍ ഒളിവിലാണ്. അടുക്കളയില്‍ നിന്ന് പാചകംചെയ്ത നിലയില്‍ മൂന്നുകിലോ ഇറച്ചി കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു. മറയൂര്‍ റേഞ്ച് ഓഫീസര്‍ ജോബ് ജെ. നര്യാംപറമ്ബിലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
Post Your Comments