ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഫ്ലവർസ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സീത. ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ഈ പരമ്പര പ്രേക്ഷകമനസ്സിൽ ഇടം നേടിയത്. രാമനുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ സീത ഇന്ദ്രനെ വിവാഹം ചെയ്യുകയുണ്ടായി. സീതയുടെയും ഇന്ദ്രന്റേയും വിവാഹം ലൈവായാണ് അണിയറപ്രവർത്തകർ നടത്തിയത്. കുട്ടിക്കാലം മുതലേ തന്നെ സീതയെ ഇഷ്ടപ്പെട്ടിരുന്ന ഇന്ദ്രനെ സംബന്ധിച്ച് ഏറെ സന്തോഷകരമായിരുന്നു ഈ വിവാഹം. ഇതിനിടെയാണ് ഇന്ദ്രനെത്തേടി ആദി ലക്ഷ്മിയെത്തിയത്.
നീണ്ട അന്വേഷണത്തിനൊടുവിൽ ആദി ലക്ഷ്മി തന്റെ മകളാണെന്ന സത്യം സീതയുടെ അച്ഛൻ മനസിലാക്കി. കുടുംബം തകരാതിരിക്കാനായി ഇക്കാര്യം മറ്റുള്ളവർ അറിയരുതെന്ന് സീതയുടെ അച്ഛൻ ഇന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള രഹസ്യ സംസാരത്തിന് കാതോര്‍ത്ത സീത ഇതേക്കുറിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിലും നേരിട്ട് ചോദിച്ചിരുന്നില്ല. എന്നാല്‍ സുമംഗലയ്ക്ക് അച്ഛന്‍ കിഡ്‌നി ദാനം ചെയ്യുന്നുവെന്നറിഞ്ഞപ്പോൾ സീത ഇവർക്കരികിലേക്ക് നേരിട്ട് എത്തി. ബൈപാസ് സര്‍ജ്ജറി കഴിഞ്ഞ അച്ഛന് എങ്ങനെ കിഡ്‌നി ദാനം ചെയ്യാനാവുമെന്നായിരുന്നു സീതയുടെ സംശയം. എന്നാല്‍ ഇത് മറച്ചുവെച്ചാണ് അദ്ദേഹം പരിശോധനയ്‌ക്കെത്തിയതെന്നായിരുന്നു ഡോക്ടര്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ദ്രൻ കൊടിയ വഞ്ചനയാണ് തന്നോട് ചെയ്തതെന്നും ഇത് പൊറുക്കാന്‍ തനിക്കാവില്ലെന്നുമുള്ള നിലപാടിലാണ് സീത. ഇവരുടെ ബന്ധം തകരുമെന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.
Post Your Comments