Latest NewsIndia

ചരക്ക് കൂലി വര്‍ദ്ധിപ്പിച്ച് റെയില്‍വെ

8.75 ശതമാനമാണ് വര്‍ദ്ധനവ്

ന്യൂഡല്‍ഹി: റെയില്‍വെ ചരക്ക് കൂലി വര്‍ദ്ധിപ്പിച്ചു. കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 8.75 ശതമാനമാണ് വര്‍ദ്ധനവ്. അതേസമയം, സിമെന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍, ധാന്യങ്ങള്‍, യൂറിയ എന്നിവ കൊണ്ടുപോകുന്നതിനുള്ള നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ തുടങ്ങിയവയുടെ ചരക്ക് കൂലി വര്‍ദ്ധിപ്പിക്കുന്നതോടെ 3,300 കോടി രൂപയുടെ അധിക വരുമാനമാണ് നടപ്പ് സാമ്പത്തിക വര്‍ഷം റെയില്‍വെ ലക്ഷ്യമിടുന്നത്. രാജ്യത്തെ താപനിലയങ്ങളിലേയ്ക്കുള്ള കല്‍ക്കരി കൊണ്ടുപോകുന്നതിന് പ്രധാനമായും റെയില്‍വെയെയാണ് ആശ്രയിക്കുന്നതിനാല്‍ ഊര്‍ജമേഖലയെ ഇത് സാരമായി തന്നെ ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button