ചൈന:ചൈനയിലെ ഹെയ്ലോങ്ജിയാങ് പ്രവിശ്യയിലെ ഷിജിയാസ് ഹുയാങ് ശിലാലിഖിത പാര്‍ക്കിലാണ് മലയാളഭാഷ സ്ഥാനം പിടിച്ചത്. കേരളപ്പിറവിദിനത്തില്‍ മലയാളികള്ക്കഭിമാനിക്കാന് പ്രശസ്ത കലിഗ്രഫറായ നാരായണ ഭട്ടത്തിരിയുടെ മലയാളം കലിഗ്രഫി രചനയാണ് ശിലാലിഖിത പാര്‍ക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് അവിടെയുണ്ടായിരുന്ന ഏക ശിലാലിഖിതമായ രവീന്ദ്രനാഥ ടാഗോറിന്റെ ലിഖിതത്തിനൊപ്പമാണ് പ്രശസ്ത കലിഗ്രഫറായ നാരായണ ഭട്ടത്തിരി എഴുതിയ മലയാളലവും കല്ലില്‍ കൊത്തിസൂക്ഷിച്ചിരിക്കുന്നത്. 2017ലെ ജിക്ജി അന്താരാഷ്ട്ര കലിഗ്രഫി പുരസ്കാരം സ്വീകരിക്കാന്‍ സൗത്ത് കൊറിയയിലെത്തിയ ഭട്ടത്തിരിക്ക് ശിലാലിഖിത പാര്‍ക്കിന്റെ ഡയറക്ടറായ ഹെ ഷുലിങ്ങുമായുള്ള ബന്ധമാണ് മലയാളം അതിരുകടന്ന് ചൈനയിലെത്താന്‍ കാരണമായത്.
ലോകത്തിലെ വിവിധഭാഷകളിലുള്ള കലിഗ്രഫികള്‍ കല്ലില്‍കൊത്തി വലിയ സ്തൂപങ്ങളാക്കി പാര്‍ക്കില്‍ സൂക്ഷിച്ചിട്ടുണ്ട്. എക്കാലവും മലയാളികളുടെ മനസ്സില്‍ തറച്ചു നില്ക്കുന്ന രണ്ടാമൂഴം തുടങ്ങിയ കൃതികളുടെ തലക്കെട്ടുകള്‍ ഭട്ടത്തിരിയുടെ കയ്യക്ഷരത്തിലൂടെയാണ് ലോകമറിയുന്നത്.
Post Your Comments